2024 ൽ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ എക്കാലത്തെയും വലിയ പരീക്ഷണമാണ് എന്ന് തന്നെ പറയാം. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ വീണ്ടും ഭരണത്തിലേക്ക് വിടാതിരിക്കാന്‍ 'ഇന്ത്യാ മുന്നണി' എന്ന പുതിയ രാഷ്ട്രീയ സഖ്യം ആണ് അണിയറയിലൊരുങ്ങുന്നത്.
അതേസമയം നിലവില്‍ സഖ്യത്തിന്‍റെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം പരിഗണിച്ചാല്‍ എത്ര സീറ്റുകള്‍ ഇന്ത്യാ മുന്നണിക്ക് ലോക്സഭയിലും നിയമസഭകളിലുമുണ്ട് എന്ന് നോക്കാം. ഏറ്റവും കൂടുതല്‍ കാലം കേന്ദ്ര ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ 28 രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമാണ് ഇന്ത്യാ മുന്നണി. 2019ല്‍ എന്‍ഡിഎയ്ക്ക് എതിരെ പോരിനിറങ്ങി ദയനീയമായി പരാജയപ്പെട്ട യുപിഎയില്‍ നിന്ന് പാര്‍ട്ടികളുടെ എണ്ണത്തില്‍ കരുത്തരാണ് ഇന്ത്യാ മുന്നണി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലും അത്ര കരുത്ത് ഇന്ത്യാ മുന്നണിക്ക് അവകാശപ്പെടാനാവില്ല. ലോക്സഭയിലെ 543 സീറ്റുകളില്‍ തുച്ഛമായ 142 എണ്ണമാണ് നിലവില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടികളുടെ കൈവശമുള്ളത് എന്നാണ് കണക്കുകൾ. 2019ലെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 353 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ അതില്‍ 303 ഉം സ്വന്തമാക്കിയത് ബിജെപിയായിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.
എന്നാൽ 245 രാജ്യസഭ സീറ്റുകളില്‍ 98 എണ്ണമേ ഇന്ത്യാ മുന്നണിയുടെ കയ്യിലുള്ളൂ. സംസ്ഥാന നിയമസഭകളിലേക്ക് വന്നാല്‍ ആകെയുള്ള 4,036 സീറ്റുകളില്‍ 1,637 എണ്ണമാണ് ഇന്ത്യാ മുന്നണിക്ക് നിലവില്‍ അവകാശപ്പെടാനാകൂ. സംസ്ഥാന നിയമസഭാ കൗണ്‍സിലുകളിലെ 423ല്‍ 120 സീറ്റുകളും ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ പങ്കുവെക്കുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന 31 ഇടത്തെ സര്‍ക്കാരുകളില്‍ 10 ഇടത്ത് മാത്രമേ ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ ഭരിക്കുന്നുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്