തെരഞ്ഞെടുപ്പ് ക്രമക്കേട്: വിവരങ്ങള്‍ രേഖാമൂലം ഒപ്പിട്ട് നല്‍കാന്‍ രാഹുല്‍ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

AUGUST 7, 2025, 10:10 AM

ന്യൂഡെല്‍ഹി: കര്‍ണാടകയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ രേഖാമൂലം വിവരങ്ങള്‍ നല്‍കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്‌ടേഴ്‌സ് രജിസ്‌ട്രേഷന്‍ റൂള്‍സ് റൂള്‍ 20(3)(ബി) പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിട്ട് വിവരങ്ങള്‍ കൈമാറാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. 

'രാഹുല്‍ ഗാന്ധി താന്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വസിക്കുന്നില്ലെങ്കില്‍, അദ്ദേഹം അസംബന്ധ നിഗമനങ്ങളില്‍ എത്തിച്ചേരുകയും പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് നിര്‍ത്തണം,' തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു. 

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിയെ സഹായിച്ചു എന്ന ആരോപണത്തില്‍ കര്‍ണാടക, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷനുകളും രാഹുല്‍ ഗാന്ധിയോട് വിവരങ്ങളാവശ്യപ്പെട്ട് കത്ത് നല്‍കി. ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെയും യോഗ്യതയില്ലാത്തവരെ ചേര്‍ത്തവരുടെയും പേരുകള്‍ സത്യപ്രതിജ്ഞയ്‌ക്കൊപ്പം ഒപ്പിട്ട് നല്‍കാന്‍ രാഹുല്‍ ഗാന്ധിയോട് കര്‍ണാടക, മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam