തൃശൂര്‍: തൃശൂരിൽ മേയർ സ്ഥാനത്തേയ്ക്ക് ഡോ. നിജി ജസ്റ്റിന് മുൻതൂക്കമെന്ന് റിപ്പോർട്ട്. മുതിർന്ന നേതാക്കളുൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണ നിജിയ്ക്കാണ്.
കിഴക്കുംപാട്ടുക്കര ഡിവിഷനിൽ നിന്ന് ജയിച്ചുവന്ന തൃശൂരിലെ പ്രമുഖ ഗൈനക്കോളജിസ്റ്റാണ് നിജി.
ലാലി ജെയിംസ് ,സുബി ബാബു എന്നിവരും പരിഗണനയിലുണ്ട്. ലാലി ജെയിംസിന് ടേം വ്യവസ്ഥയിൽ മേയർ പദവി നൽകാനും ശ്രമം നടക്കുന്നുണ്ട്. എ. പ്രസാദ് ഡെപ്യൂട്ടി മേയർ ആയേക്കും.
നാലാം തവണയും ജയിച്ച് കോർപറേഷനിൽ എത്തിയ ലാലി ജെയിംസാണ് മറ്റൊരു വനിത. മുൻ ഡപ്യൂട്ടി മേയറായിരുന്ന സുബി ബാബുവാണ് മറ്റൊരു വനിത. ഔദ്യോഗികമായി പേരുവിവരങ്ങൾ ഡി.സി.സി. പ്രസിഡൻ്റ് ജോസഫ് ടാജറ്റ് പ്രഖ്യാപിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
