കെജ്രിവാളിനെ പ്രോല്‍സാഹിപ്പിക്കരുതെന്ന് ഖാര്‍ഗെയോടും രാഹുലിനോടും കോണ്‍ഗ്രസ് നേതാക്കള്‍

MAY 29, 2023, 8:03 PM

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടിയ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണയ്ക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയോടും രാഹുല്‍ ഗാന്ധിയോടും ആവശ്യപ്പെട്ടു. ഡെല്‍ഹിയിലെയും പഞ്ചാബിലെയും നേതാക്കളാണ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുന്നറിയിപ്പ് നല്‍കിയത്. 

ആംആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഡെല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി, മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍, എഎപി വിട്ട് കോണ്‍ഗ്രസിലെത്തിയ അല്‍ക്ക ലാംബ തുടങ്ങിയവര്‍ കെജ്രിവാളിനെ പിന്തുണയ്ക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. 

കോണ്‍ഗ്രസിനെ തകര്‍ക്കാനും ബിജെപിയെ സഹായിക്കാനുമാണ് എഎപി ഇതുവരെ ശ്രമിച്ചതെന്നും നോതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഓര്‍ഡിനന്‍സിനെ എതിര്‍ക്കാന്‍ പാര്‍ലമെന്റില്‍ അംഗബലമില്ലെന്ന് വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പിന്തുണ തേടി കെജ്രിവാള്‍ എത്തിയിരിക്കുന്നത്. എഎപിയെ പിന്തുണക്കണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡാകും എടുക്കുകയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam