'പിരിവ് തന്നെ ശരണം'; കോൺഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിയമ പോരാട്ടങ്ങൾക്ക് കോടതിയുടെ തിരിച്ചടി 

MARCH 28, 2024, 12:29 PM

ഡൽഹി: കോൺഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിയമ പോരാട്ടങ്ങൾക്ക് കോടതിയിൽ നിന്ന് വൻ തിരിച്ചടി. നികുതി പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി എന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം 2014 മുതൽ 17 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ നികുതി പുനർനിർണ്ണയ നടപടി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. എന്നാൽ കോൺഗ്രസ് 520 കോടിയിലധികം രൂപയുടെ നികുതി അടയ്ക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം മുന്‍കാലങ്ങളിലുണ്ടാകാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തെ വലയ്ക്കുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാത്ത സ്ഥിതിയിലാണ് പാര്‍ട്ടി നേതൃത്വം. ചെലവുകള്‍ക്കായി സംസ്ഥാന ഘടകങ്ങള്‍ക്ക് ഇതുവരെ എഐസിസി പണം നല്‍കിയിട്ടില്ല. ക്രൗഡ് ഫണ്ടിംഗിലൂടെയോ , സംഭാവനകള്‍ സ്വീകരിച്ചോ പണം  കണ്ടെത്താനാണ് പിസിസികളോട് പറഞ്ഞത്. സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥികളും പണം കണ്ടെത്താൻ ശ്രമം നടത്തണം എന്നും ആവശ്യമുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam