കേന്ദ്രസർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് കെജ്‌രിവാൾ

JUNE 11, 2021, 11:33 AM

ന്യൂ ഡൽഹി: ജൂൺ 21ന് ശേഷം എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാരിന് എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.സിറാസ്പൂരിനടുത്ത് ഓക്സിജൻ സംഭരണ ​​ടാങ്ക് നിർമ്മിക്കുന്നത് പരിശോധിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട്  സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

പ്രധാനമന്ത്രി  കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രായപൂർത്തിയായ ഏവർക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്ന നിലപാട് വ്യക്തമാക്കിയത്.തുടർന്ന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും  ഡോസുകൾ അനുവദിക്കുന്നത് ജനസംഖ്യ, രോഗവ്യാപനത്തിന്റെ തോത് എന്നിവ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് വാക്‌സിൻ സൗജന്യമായി നൽകാൻ മടികാട്ടിയ കേന്ദ്ര സർക്കാരിനെതിരെ വിവിധ ഇടങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു.വിഷയത്തിൽ സുപ്രീം കോടതി കൂടി ഇടപെട്ട സാഹചര്യത്തിലാണ് വാക്‌സിൻ നയത്തിൽ കേന്ദ്ര സർക്കാർ മാറ്റത്തിന് തയ്യാറായത്.അതേസമയം രാജ്യത്ത് നിലവിൽ  വാക്‌സിൻ ഡോസുകൾക്ക് വലിയ രീതിയിലുള്ള ക്ഷാമം നേരിടുന്നുണ്ട്.ഈ സാഹചര്യത്തിൽ എവിടെ നിന്ന് വാക്‌സിൻ ഡോസുകൾ ലഭ്യമാകുമെന്ന വലിയ ചോദ്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്.

vachakam
vachakam
vachakam

രാജ്യത്ത് വാക്‌സിനേഷൻ പൂർത്തിയാക്കാതെ മറ്റ് രാജ്യങ്ങളിലേക്ക് വാക്സിൻ  കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തെയും  മുൻപ്  കെജ്‌രിവാൾ എതിർത്തിരുന്നു.കോവിഡ് രണ്ടാംതരംഗത്തിന്റെ ആഘാതം കുറവായിരുന്നുവെന്നും  കൃത്യസമയത്ത് പ്രതിരോധ  കുത്തിവയ്പ്പ് നടത്തിയിരുന്നെങ്കിൽ പലരും കോവിഡിന് അടിമപ്പെടുകയില്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഡൽഹിയിൽ 5,732,699 പേരാണ് ഇതുവരെ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചത്. 18-44 വയസ് പ്രായമുള്ളവർക്കുള്ള  വാക്സിനേഷൻ രണ്ടാഴ്ചയിലധികം നിർത്തിവച്ച ശേഷം ഡൽഹി വാക്സിൻ ഡോസുകൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നു.നിലവിൽ  കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാനും വാക്‌സിൻ സ്വീകരിക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

English summary: Delhi CM  Arvind Kejriwal  questioned the Centre's move to provide covid  vaccine to everyone after June 21

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam