കൊച്ചി: സിപിഎം വനിതാ നേതാവ് കെ. ജെ ഷൈനിനെതിരായ അപകീര്‍ത്തി പ്രചാരണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെ.എം ഷാജഹാന്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് സൂചന. ഷൈനിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി.
മുനമ്പം ഡിവൈഎപിയുടെ നേതൃത്വത്തിലാകും അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. പറവൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ്, കെ.എം ഷാജഹാന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഷൈനിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടുതല്‍ പേര്‍ പ്രതിചേര്‍ക്കപ്പെടാനും സാധ്യതയുണ്ട്.
കൊച്ചി സിറ്റിയിലേയും എറണാകുളം റൂറലിലെയും പതിനാലോളം പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയതാണ് അന്വേഷണ സംഘം. കൊച്ചി സിറ്റി സൈബര്‍ ഡോമിലെ പൊലീസുകാരും സംഘത്തിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്