നിയമ സഭ തിരഞ്ഞെടുപ്പിൽ നാലു മന്ത്രിമാരെയും വീണ്ടും മല്‍സരിപ്പിക്കാന്‍ സി.പി.ഐ. കെ.രാജന്‍ ഒല്ലൂരും ജി.ആര്‍.അനില്‍ നെടുമങ്ങാടും പി.പ്രസാദ് ചേര്‍ത്തലയിലും സ്ഥാനാര്‍ഥികളാവും.
ജെ.ചിഞ്ചുറാണിയെ ചടയമംഗലത്ത് നിന്ന് മാറ്റി മറ്റൊരു മണ്ഡലത്തില്‍ പരീക്ഷിക്കാനാണ് സി.പി.ഐ ആലോചന. റവന്യൂമന്ത്രി കെ.രാജന് രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കും.
തുടര്‍ച്ചായി രണ്ടു തവണം ഒല്ലൂരില്‍ ജയിച്ച് ചരിത്രമെഴുതിയ വ്യക്തിയാണ് കെ. രാജന്‍. രണ്ടാം തവണയാണ് നെടുമങ്ങാട് ജി.ആര്‍ അനില്‍ മല്‍സരിക്കാനിറങ്ങുന്നത്.
ഇത്തവണ കടുത്ത മല്‍സരം നടക്കുമെന്ന് സിപിഐ പ്രതീക്ഷിക്കുന്ന ചേര്‍ത്തലയില്‍ മന്ത്രി പി പ്രസാദിനെ തന്നെ മല്‍സരിപ്പിക്കും. ജെ ചിഞ്ചുറാണിയെ ചടയമംഗസത്ത് നിന്നും ചാത്തന്നൂരിലേക്ക് മാറ്റി മല്‍സരിപ്പിക്കുന്നത് പാര്‍ട്ടിയുടെ ആലോചനയിലുണ്ട്. ചടയമംഗലത്ത് പുതുമുഖത്തെ പരീക്ഷിക്കാനാണ് സിപിഐ ആലോചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
