ബെംഗളുരു: കർണാടകയിൽ 3 രാജ്യസഭാ സീറ്റിൽ കോൺഗ്രസിന് വിജയം .അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നീ മൂന്ന് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു.
ബി ജെ പി - ജെ ഡി എസ് സഖ്യത്തിൽ നാരായൺസ ഭണ്ഡാഗെയ്ക്ക് മാത്രമേ വിജയിക്കാനായുള്ളൂ. ജെ ഡി എസ്സിൽ നിന്നുള്ള എൻ ഡി എ സ്ഥാനാർഥി ഡി കുപേന്ദ്രറെഡ്ഡി തോറ്റു.
അതിനിടെ, രണ്ട് ബിജെപി എംഎൽഎമാർ കോൺഗ്രസിന് അനുകൂലമായി കൂറുമാറിയത് ബിജെപി-ജെഡിഎസ് സഖ്യത്തിന് കനത്ത തിരിച്ചടിയായി.
യശ്വന്ത് പുര എംഎൽഎ എസ്ടി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തു. യെല്ലപ്പൂർ എംഎൽഎ ശിവറാം ഹെബ്ബാർ വോട്ടെടുപ്പിൽ എത്തിയില്ല. വിപ്പ് ലംഘിച്ചതിന് ഈ രണ്ട് എംഎൽഎമാർക്കെതിരെ നടപടിയെടുക്കാനാണ് ബിജെപി ആലോചിക്കുന്നത്.
ഓരോ സ്ഥാനാർത്ഥിക്കും വിജയിക്കാൻ 45 വോട്ടുകൾ വേണമായിരുന്നു. കുതന്ത്രങ്ങൾക്ക് മേൽ ജനാധിപത്യം വിജയിച്ചെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്