ചെന്നൈ: തമിഴ്‌നാട്ടിലെ സി.പി.എമ്മിന്റെ രണ്ടു സിറ്റിങ് സീറ്റിലൊന്നായ കോയമ്പത്തൂരിൽ ഡി.എം.കെ മത്സരിക്കും പകരം ഡിണ്ടിഗല്‍ സി.പി.എമ്മിന് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്.
കോയമ്പത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഒരൊറ്റ നിയോജക മണ്ഡലത്തിലും നിലവിൽ ഡിഎംകെയ്ക്ക് എംഎൽഎമാരില്ല. ഇത് കണ്ട് മേഖലയിൽ സ്വാധീനം ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് പാർട്ടിയുടെ നീക്കം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം അവസാനം നടന്ന നാല് തെരഞ്ഞെടുപ്പിലും ഇടതുപാര്‍ട്ടികൾ വിജയിച്ച മണ്ഡലമാണ് കോയമ്പത്തൂര്‍.
നിലവില്‍ പി.ആര്‍. നടരാജനാണ് ഇവിടെ സി.പി.എമ്മിന്റെ സിറ്റിങ് എം.പി. 2009-ലും അദ്ദേഹം ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 176918 വോട്ടായിരുന്നു നടരാജന് മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം.
മണ്ഡലത്തില്‍ വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ സി.പി.എമ്മിന് ശക്തമായ സ്വാധീനമുണ്ട്. കോയമ്പത്തൂർ അടങ്ങുന്ന പടിഞ്ഞാറൻ മേഖലയിൽ പാർട്ടി സ്വാധീനം ഉറപ്പിക്കേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് സിപിഎമ്മിൽ നിന്ന് ഡിഎംകെ സീറ്റ് എറ്റെടുത്തത്.
ബി.ജെ.പി.ക്കായി കെ.അണ്ണാമലൈ കോയമ്പത്തൂരിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായതിനാൽ മണ്ഡലത്തിലെ പ്രചാരണ ചുമതല ഉദയനിധി സ്റ്റാലിന് നൽകുമെന്നാണ് റിപ്പോർട്ട്. വിജയിച്ച രണ്ടാം സീറ്റായ മധുരയില്‍ ഇത്തവണയും സിപിഎം തന്നെ മത്സരിക്കും.
സിപിഐയുടെ സിറ്റിങ് സീറ്റുകളായ നാഗപട്ടണവും തിരുപ്പൂരും ഇത്തവണയും അവര്‍ക്ക് നല്‍കാനും ഡിഎംകെയില്‍ തീരുമാനമായി. തങ്ങളുടെ ശക്തികേന്ദ്രമായ കോയമ്പത്തൂര്‍ തിരിച്ച് നൽകിയതിന് പകരമായി സിപിഎമ്മിന് ഡിഎംകെ നൽകിയത് തങ്ങളുടെ ഉരുക്കുകോട്ടയായ ദിണ്ടിഗൽ ആണെന്നത് മറ്റൊരു വസ്തുത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്