ഷിംല: രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു രാജിവച്ചതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് പുതിയ സംഭവ വികാസം ഉണ്ടായത്.
എന്നാൽ വൈകുന്നേരത്തോടെ കോണ്‍ഗ്രസ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നാണ് വിവരം. എംഎല്‍എമാരുമായി സംസാരിക്കാൻ പാർട്ടി നിരീക്ഷകരെ അയച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാൻഡ് അയച്ച നിരീക്ഷകനു മുന്നിലാണ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ സുഖ്‌വീന്ദർ സിംഗ് സന്നദ്ധത അറിയിച്ചത്.
കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനെതിരെ ഒരു വിഭാഗം എംഎല്‍എമാർ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് രാജി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്