ഡെല്‍ഹി നിയമനങ്ങള്‍ക്കായി മൂന്നംഗ അതോറിറ്റി കൊണ്ടുവന്ന് കേന്ദ്രം; വിമര്‍ശിച്ച് എഎപി

MAY 19, 2023, 11:45 PM

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങളും ട്രാന്‍സ്ഫറും മറ്റും ഡെല്‍ഹി സര്‍ക്കാരിന്റെ അധികാര പരിധിയിലേക്ക് മാറ്റിയ സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സിറക്കി കേന്ദ്ര സര്‍ക്കാര്‍. നിയമനങ്ങളും ട്രാന്‍സ്ഫറും മറ്റും തീരുമാനിക്കാന്‍ ഡെല്‍ഹി മുഖ്യമന്ത്രി അധ്യക്ഷനായി മൂന്നംഗ സമിതി രൂപീകരിക്കാന്‍ കേന്ദ്രം ഓര്‍ഡിനന്‍സിറക്കി. മുഖ്യമന്ത്രിക്ക് പുറമെ ഡെല്‍ഹി ചീഫ് സെക്രട്ടറിയും ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ് സമിതിയിലുണ്ടാവുക. സമിതി എടുക്കുന്ന തീരുമാനങ്ങള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറും. സമിതിയില്‍ ഭിന്നത ഉടലെടുത്താല്‍ അന്തിമ തീരുമാനം ലെഫ്റ്റനന്റ് ഗവര്‍ണറുടേതായിരിക്കും. 

ഡെല്‍ഹിയിലെ ജനതയുടെ ജനാധിപത്യ അഭിലാഷങ്ങള്‍ ഹനിക്കാതെ തന്നെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് 'ദ ഗവണ്‍മെന്റ് ഓഫ് നാഷണല്‍ കാപ്പിറ്റല്‍ ടെറിട്ടറി ഓഫ് ഡെല്‍ഹി (ഭേദഹഗതി) ഓര്‍ഡിനന്‍സില്‍ പറയുന്നു.

അങ്ങേയറ്റം മോശക്കാരനായ ഒരു പരാജിതന്റെ ചെയ്തിയാണിതെന്ന് ഡെല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായി അഭിഷേക് മനു സിംഗ്വി പ്രതികരിച്ചു. സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഓര്‍ഡിനന്‍സെന്നും കെജ്രിവാളിനെയും കോടതിയെയും കോന്ദ്ര സര്‍ക്കാരിന് ഭയമാണെന്നും ഡെല്‍ഹി മന്ത്രിയായ ആതിഷി കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam