തെലങ്കാന മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എ.പി ജിതേന്ദർ റെഡ്ഡി കോൺഗ്രസിൽ ചെന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഇൻചാർജ് ദീപ ദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിൽ അംഗത്വം സ്വീകരിച്ചു.
അതേസമയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഇന്നലെയാണ് ജിതേന്ദർ ബിജെപിയിൽ നിന്ന് രാജിവെച്ചത്. പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് ഡി.കെ അരുണയാണ് മഹബൂബ് നഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി. പാർട്ടി പുറത്തുനിന്നുള്ളവർക്കാണ് മുൻഗണന നൽകുന്നതെന്നും തുടരുന്നതിൽ അർത്ഥമില്ലെന്നും ആയിരുന്നു മുൻ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്ന ജിതേന്ദർ റെഡ്ഡി രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയത്.
ഇനി തുടരുന്നതിൽ അർത്ഥമില്ല. വേദനയോടെ ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് രാജിവെക്കുന്നു എന്നാണ് ജിതേന്ദർ റെഡ്ഡി രാജിക്കത്തിൽ പറഞ്ഞത്. തുടർന്നാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്