ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജി വച്ചേക്കുമെന്ന് റിപ്പോർട്ട്. സഖ്യകക്ഷികളായ ബിജെപിയും ജനനായക് പാർട്ടിയും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
ഹരിയാനയിൽ ബിജെപിയും സഖ്യകക്ഷിയായ ദുഷ്യന്ത ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയും (ജെജെപി) തമ്മിൽ വലിയ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് ഖട്ടറിന്റെ രാജി സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്.
ഖട്ടർ ബിജെപി എംഎൽഎമാരുടെയും സർക്കാരിനെ പിന്തുണയ്ക്കു സ്വതന്ത്ര എംഎൽഎമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. സ്വതന്ത്രന്മാരുടെ പിന്തുണയോടെ പുതിയ സർക്കാർ രൂപീകരിക്കാനാണ് നീക്കം.
അതേസമയം കേന്ദ്രമന്ത്രി അർജുൻ മുണ്ടെ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുങ് എന്നിവർ നിരീക്ഷകരായി ഹരിയാനയിലെത്തും.
നയാബ് സയ്‌നിയോ സഞ്ജയ് ഭാട്ടിയയോ മുഖ്യമന്ത്രിയാകുമെന്നാണു സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണ മണ്ഡലത്തിൽ ഖട്ടർ മൽസരിക്കുമെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്