അക്ഷയ് കുമാര്‍ മുതൽ കങ്കണ റണൗട്ട് വരെ; ബിജെപിക്ക് ഇത്തവണ താര സ്ഥാനാർത്ഥികളും?

FEBRUARY 29, 2024, 12:28 PM

ഡൽഹി: തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി നാളെ പുറത്തിറക്കും എന്നാണ്  പുറത്തു വരുന്ന സൂചന. 400 സീറ്റ് എന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ബിജെപി ഇത്തവണ സിനിമ താരങ്ങളെയും പരിഗണിക്കും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. 

ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ മുതല്‍ പ്രദേശിക താരങ്ങളെ വരെ ബിജെപി പരിഗണിക്കുന്നു എന്നാണ് വിവരം. അക്ഷയ് കുമാര്‍, കങ്കണ റണൗട്ട് പോലുള്ള താരങ്ങളെ ബിജെപി പരിഗണിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. 

ബിജെപിയിൽ എംപിമാരായി നിരവധി താരങ്ങള്‍ ഇപ്പോൾ തന്നെ ഉണ്ട്. പഞ്ചാബിലെ ഗുരുദാസ്പൂര്‍ എംപി ബോളിവുഡ് താരം സണ്ണി ഡിയോളാണ്, ചണ്ഡിഗഢില്‍ നിന്നുള്ള ബിജെപി എംപി കിരണ്‍ ഖേര്‍ ആണ്. നടന്‍ അനുപംഖേറിന്‍റെ ഭാര്യ കൂടിയാണ് പ്രമുഖ നടിയായ കിരണ്‍ ഖേര്‍. മധുരയില്‍ നിന്നുള്ള  ബിജെപി എംപിയാണ് ഹേമമാലിനി. 

vachakam
vachakam
vachakam

ഇപ്പോൾ ആരൊക്കെയാവും ബിജെപിയുടെ സർപ്രൈസ് സ്ഥാനാർത്ഥികൾ എന്ന ആകാംക്ഷയിൽ ആണ് ഏവരും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam