കാസര്‍കോട്: കാസര്‍കോട് പൊയ്‌നാച്ചി പറമ്പിൽ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. മുന്‍പ് ഇവരുടെ മകന്‍ ബേക്കലില്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടി മരിച്ചിരുന്നു.
മകന്റെ മരണത്തിന് പിന്നാലെ ഉണ്ടായ മാനസിക വിഷമമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്.
ഡിസംബര്‍ 29നാണ് ശിവാനന്ദ് ട്രെയിന്‍ തട്ടി മരിച്ചത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ബേക്കൽ ബീച്ച് ഫെസ്‌റ്റിൽ വേടന്റെ സംഗീതപരിപാടിക്കിടെ ഉണ്ടായ തിക്കിനും തിരക്കിനും പിന്നാലെ തൊട്ടടുത്ത റെയിൽവേ ട്രാക്കിൽ വച്ച് ട്രെയിൻ തട്ടിയായിരുന്നു ഇവരുടെ മകൻ ശിവാനന്ദ് മരിച്ചത്. മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന തിരുനെൽവേലി ജാംനഗർ എക്സ്പ്രസ് ഇടിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോപൈലറ്റായിരുന്നു മൃതദേഹം കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോഴിക്കോട് വിവാഹിതയായ യുവതിയും നാട്ടുകാരനായ യുവാവും തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു പോലീസ്
കുംഭമേള വൈറൽ വിവാഹ വിവാദം: ഫർമാനെതിരെ കേസ് എടുക്കാൻ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ന്റെ
മഞ്ചേശ്വരം അവലോകന യോഗത്തിൽ ബിജെപി സ്ഥാനാര്‍ഥി എം.എൽ. അശ്വിനിക്ക് രൂക്ഷ വിമർശനം
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് എംഎ യൂസഫലി