കൊച്ചി: മെട്രോയുടെ തൂണുകളില്‍ നിന്ന് ഹൈബി ഈഡന്‍ എംപിയുടെ പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്ത് മെട്രോ. രാഷ്ട്രീയ സംഘടനകളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കച്ചേരിപ്പടി ഭാഗത്തുള്ള മെട്രോ തൂണുകളില്‍ ഹൈബി ഈഡന്‍ എംപിയുടെ ചിത്രമുള്ള പ്രചാരണ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഈ ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമെന്ന് കരുതപ്പെടുമെന്നതിനാലാണ് പരാതി നല്‍കിയതെന്നാണ് രാഷ്ട്രീയ സംഘടനകള്‍ വ്യക്തമാക്കുന്നത്. നാടിന്റെ ഹൃദയാക്ഷരങ്ങള്‍, കമിങ് സൂണ്‍, ഹൃദയത്തില്‍ ഹൈബി മുതലായ വാചകങ്ങളോടെയായിരുന്നു ഹൈബി ഈഡന്റെ ചിത്രത്തിനൊപ്പം ബോര്‍ഡുകളിലുണ്ടായിരുന്നത്.
മെട്രോ പില്ലറുകള്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും നേരത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിനടക്കം അനുമതി നിഷേധിച്ചതും ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാവ് അഡ്വക്കറ്റ് കെ.എസ് അരുണ്‍ കുമാർ പരാതി നൽകിയത്.
എന്നാൽ രാഷ്ട്രീയ പ്രചാരണമല്ല ഹൈബി ഈഡന്‍റെ സുഹൃത്തുക്കൾ ചേർന്നാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് വിഷയത്തിൽ ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്