ശാസ്ത്രസാങ്കേതിക രംഗത്ത് നവീകരണത്തിന് ബിൽ പാസാക്കി

JUNE 9, 2021, 4:18 PM

യു.എസ്. സെനറ്റ്, ചൊവ്വാഴ്ച, ശാസ്ത്രസാങ്കേതിക രംഗത്ത് പുതിയ കുതിച്ചു ചാട്ടം ലക്ഷ്യം വച്ച് കൊണ്ട് നവീകരണ നടപടികൾ വിദ്യാഭ്യാസമേഖലകളിലും, ഗവേഷണ മേഖലകളിലും വലിയ നിക്ഷേപം നൽകി ആരംഭിക്കാൻ ബിൽ പാസാക്കി. ചൈനയുടെ പുരോഗതി ഈ രംഗത്ത് ഉണ്ടായിട്ടുള്ളതിനെ മറി കടക്കണം എന്നതാണ് യു.എസ്. ലക്ഷ്യം.

അമേരിക്കയുടെ മികവ് മറ്റുള്ള രാജ്യങ്ങളേക്കാൾ കൂട്ടാനും, മറ്റുള്ളവരുമായി മത്സരിക്കാൻ വേണ്ട കഴിവ് വർദ്ധിപ്പിക്കാനുമാണ് ഈ ബിൽ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഇരുപക്ഷത്തുമുള്ള പാർട്ടിക്കാർ സമവായത്തിലൂടെയാണ് പാസാക്കിയത്. ഇനി ഈ ബില്ല് പ്രതിനിധിസഭയിലേക്ക് നീങ്ങും. ശാസ്ത്രസാങ്കേതിക രംഗത്ത്, നിർമ്മിത ബുദ്ധിയുടെ മേഖലയിൽ, കമ്പ്യൂട്ടർ ചിപ്പ് നിർമ്മാണത്തിൽ,റോബോട്ടിക്കുകളുടെ നിർമ്മിതിയിൽ, എല്ലാം മികവ് വർദ്ധിപ്പിക്കാൻ ആവശ്യമായ ബില്യൻ ഡോളർ നിക്ഷേപങ്ങൾ നടത്തും. ആഴ്ചകളായി നടന്നു വരുന്ന ഒത്തു തീർപ്പു ചർച്ചകൾക്കൊടുവിൽ 68 -32 എന്ന വോട്ടു ലഭിച്ച് സെനറ്റിൽ ബിൽ പാസാക്കി.

പ്രസിഡന്റ് ബൈഡൻ, ബിൽ പാസാക്കിയതിനെ അഭിനന്ദിച്ചു. ഇനി വരാനിരിക്കുന്ന പല തലമുറകളിലേക്കുമുള്ള അമേരിക്കൻ ജോലികൾക്കു വേണ്ടിയാണ് ഈ നിക്ഷേപങ്ങൾ എന്ന് പറഞ്ഞു. അമേരിക്കൻ ജോലിക്കാർക്കും, അമേരിക്കൻ നവീകരണത്തിനും വേണ്ടി വളരെ നാളുകളായി നാം ഒന്നും ചെയ്യാതിരിക്കുകയായിരുന്നു. സമയം അതിക്രമിച്ചിരിക്കുകയായിരുന്നു. ഇപ്പോൾ അത് സാധിച്ചതിൽ സന്തോഷിക്കുന്നു എന്ന് ബൈഡൻ പറഞ്ഞു.

vachakam
vachakam
vachakam

വളരെ കാലങ്ങൾക്ക് ശേഷം പാസാക്കുന്ന, അമേരിക്കൻ സമ്പദ് വ്യവസ്ഥക്കും, തൊഴിൽ അവസങ്ങൾക്കും വേണ്ടിയുള്ള ഒരു ബില്ലാണ് ഇതെന്ന് സെനറ്റ് ലീഡർ ചുക്ക് ക്ഷൂമർ പറഞ്ഞു. തലമുറകൾക്കു ശേഷം ആദ്യമായാണ് ഇത്തരം ഒരു ബിൽ അമേരിക്കയിൽ പാസാക്കുന്നത് എന്നും പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam