റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുമായി സമവായത്തിൽ എത്താൻ ബൈഡൻ ശ്രമിക്കുന്നു

JUNE 9, 2021, 4:21 PM

പ്രസിഡന്റ് ബൈഡനും, റിപ്പബ്ലിക്കൻ സെനറ്റർ ഷെല്ലി മൂർ കാപ്പിറ്റോയുമായി, അടിസ്ഥാനസൗകര്യവികസനപദ്ധതിനിർദ്ദേശബില്ലിന് സമവായത്തിൽ എത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ബൈഡൻ ഇനി ശ്രദ്ധ വയ്ക്കുന്നത്, 20 സെനറ്റർമാരുമായി കക്ഷി ഭേദമില്ലാതെ ധാരണയിൽ എത്താൻ സാധിക്കുമോ ഇക്കാര്യത്തിൽ എന്നാണ്.

കാപ്പിറ്റോയും, ബൈഡനും, ചൊവ്വാഴ്ച വെറും അഞ്ചു മിനിറ്റു മാത്രമേ ചർച്ച ചെയ്തുള്ളു. പല വട്ടം അവർ ഇതിനു മുൻപ് ചർച്ച ചെയ്തിട്ടും ഒരു ധാരണയിൽ എത്താൻ  കഴിഞ്ഞില്ല. എത്രയാണ് തുക വക കൊള്ളിക്കേണ്ടത്, എങ്ങനെയാണ് അതിനുള്ള പണം കണ്ടെത്തുന്നത് എന്ന കാര്യത്തിൽ രണ്ടു കൂട്ടരും വ്യത്യസ്ത കോണുകളിലാണ്. അവർക്കിടയിൽ $ 700 ബില്യന്റെ  വ്യത്യാസം തുടരുന്നു.

ചർച്ചകളും, വിട്ടു വീഴ്ചകളും തുടരാൻ ഇരു കൂട്ടരും മനസ് കാണിച്ചു. എങ്കിലും, കാപ്പിറ്റോ പറയുന്നത്, ബൈഡൻ, തന്റെ ആകർഷകമായ നിർദ്ദേശങ്ങളെ സ്വീകരിക്കാൻ തയ്യാറായില്ല പകരം ചർച്ചകൾ അവസാനിപ്പിക്കുകയായിരുന്നു എന്ന്. റിപ്പബ്ലിക്കൻ നിർദ്ദേശം കൊറോണ വൈറസ് പാക്കേജിലെ ഉപയോഗിക്കാത്ത ഫണ്ട് ഇതിൽ ഉപയോഗിക്കണം എന്നതാണ് ബൈഡൻ തള്ളി കളഞ്ഞത് എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. അവർക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബൈഡന്റെ $ 1 ട്രില്യന്റെ എന്ന ഏറ്റവും കുറഞ്ഞ ഫണ്ട് അംഗീകരിക്കാൻ സാധിക്കുന്നില്ല. അവർക്ക് അതിലും വളരെ കുറവ് മതി എന്നതാണ് നിലപാട്. ഇതും ബൈഡന് അംഗീകരിക്കാൻ കഴിയുകയില്ല.

vachakam
vachakam
vachakam

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞത്, 'പുതിയ വഴികൾ സ്വീകാര്യമായത് കണ്ടെത്തി മുന്നോട്ടു പോകും' എന്നാണ്. അമേരിക്കൻ ജോബ് പ്ലാൻ എന്നത് പാസാക്കാൻ വിവിധ വഴികൾ തേടുന്നുണ്ട്. ഏതു വിധേനയും ഇത് പാസാക്കാൻ ബൈഡൻ ഭരണ നേതൃത്വം ശ്രമിക്കും എന്നും അവർ പറഞ്ഞു. അക്കാര്യം ഞങ്ങൾ പൂർണ്ണമായും പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam