സമയപരിധി ഒന്നും വയ്ക്കാതെ ബില്ലുകൾ പാസാക്കാൻ ആവശ്യപ്പെട്ടു ബൈഡൻ

OCTOBER 2, 2021, 4:08 PM

സെനറ്റ് പാസാക്കിയ അടിസ്ഥാന സൗകര്യബില്ലും, ബഡ്ജറ്റ് അനുരഞ്ജന ബില്ലും പാസാക്കാൻ ഒത്തുതീർപ്പു ചർച്ചകൾക്ക് വിജയം കാണാൻ കഴിയാതെ പോയതിൽ ബൈഡൻ അതൃപ്തി ഒന്നും പ്രകടിപ്പിച്ചില്ല. കോക്കസ് മീറ്റിംഗിനു ശേഷം ബൈഡൻ പത്രക്കാരോടു പറഞ്ഞത് 'ഒരു ധൃതിയും ഇക്കാര്യത്തിൽ ഇല്ല എന്നും സമയം പോലെ ബില്ലുകൾ പാസാക്കും' എന്നുമാണ്. 'ഇതു പാസാക്കും,

പക്ഷേ എപ്പോൾ എന്നതിൽ പ്രശ്‌നം ഒന്നും ഇല്ല, ചിലപ്പോൾ ആറുമിനിറ്റുകൾ, ചിലപ്പോൾ ആ ദിവസങ്ങൾ അതല്ലെങ്കിൽ ആറ് ആഴ്ചകൾ, ഞങ്ങൾ ഇതു നടപ്പിലാക്കും, പാസാക്കും' എന്ന് ബൈഡൻ പറഞ്ഞു. ഡെമോക്രാറ്റ് കോൺഗ്രസ് അംഗങ്ങളോട് മുപ്പതു മിനിറ്റുകൾ ബൈഡൻ സംസാരിച്ചു. കാപ്പിറ്റോൾ ഹില്ലിൽ ആദ്യമായിട്ടാണ്, ബൈഡൻ എത്തിയത്. സെനറ്റ് ഡെമോക്രാറ്റുകളെ കാണാനും, തന്റെ സാമ്പത്തിക അജൻഡയ്ക്ക് പിന്തുണ തേടാനും.

ഈ ആഴ്ചയിൽ തന്നെ ബൈഡൻ സെനറ്റർ ജോമാൻചിനുമായും ക്രിസ്‌റ്റെൻ സൈനെയുമായും ചർച്ചകൾ വേറിട്ടു നടത്തിയിരുന്നു. പ്രത്യേക സമയ പരിധിയൊന്നും ആവശ്യപ്പെട്ടില്ല ബൈഡൻ തന്റെ ഡെമോക്രാറ്റ് അംഗങ്ങളോട്. ഇരു പാർട്ടികളും ധാരണയിലെത്തി പാസാക്കിയ അടിസ്ഥാന സൗകര്യ ബില്ലനെ വെള്ളിയാഴ്ച പാസാക്കണമെന്ന് ആഗ്രഹിക്കുന്നില്ല ബൈഡൻ ഇപ്പോൾ.

vachakam
vachakam
vachakam

നേരത്തെ പ്ലാൻ ചെയ്ത $3.5 ട്രില്യൻ വൻതുകയിൽ നിന്നും കുറച്ച് $2 ട്രില്യന്റെ ഒരു ചെലവാക്കാൻ ബില്ലിനാണ് സാധ്യതയെന്നും ബൈഡൻ പറഞ്ഞു.

Biden leaves meeting saying ‘it doesn’t matter’ when bill is passed

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam