കോട്ടയം: ബിഡിജെഎസ് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെ നാല് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരരംഗത്തുള്ളത്.
ഇതിൽ രണ്ട് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോട്ടയവും ഇടുക്കിയുമാണ് ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങൾ.
കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ അഡ്വ. സംഗീതാ വിശ്വനാഥനും മത്സരിക്കും. ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് ഇന്ന് കോട്ടയത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
കോട്ടയം, ഇടുക്കി, ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിലാണ് എൻഡിഎക്ക് വേണ്ടി ബിഡിജെഎസ് മത്സരിക്കുന്നത്. ചാലക്കുടിയിൽ എസ്എൻഡിപി വനിതാ വിഭാഗം നേതാവ് ഇ എസ് ഷീബയും മാവേലിക്കരയിൽ ബൈജു കലാശാലയുമാണ് സ്ഥാനാർഥികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്