3,400 കോടി ആസ്തി ! ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎ ആരാണെന്ന് അറിയാമോ?

MARCH 20, 2025, 4:35 AM

ഡൽഹി: ഇന്ത്യയിലെ  എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ). 28 സംസ്ഥാന നിയമസഭകളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4,092 എംഎൽഎമാരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. രാജ്യത്ത് ആകെയുള്ള എംഎൽഎമാരുടെ വരുമാനം 73,348 കോടിയാണെന്നാണ് എഡിആർ പുറത്തുവിട്ട കണക്ക്.

ധനികരായ ജന പ്രതിനിധികളുടെ പട്ടികയിൽ ബിജെപി, കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ആന്ധ്രയിലെ വൈഎസ്ആർസിപി, ടിഡിപി എംഎൽഎമാരും ഉൾപ്പെട്ടിട്ടുണ്ട്. 

പട്ടിക പ്രകാരം ഏറ്റവും സമ്പന്നന്നായ എംഎൽഎ 3,400 കോടി ആസ്‌തിയുള്ള മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ പരാ​ഗ് ഷായാണ്. പരാഗ് ഷായ്ക്ക് തൊട്ട് പിന്നിൽ കർണാടക കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറാണ്.

vachakam
vachakam
vachakam

1413 കോടിയാണ് ശിവകുമാറിൻ്റെ ആസ്തി. 1700 രൂപ മാത്രം വരുമാനമുള്ള ബംഗാളിൽ നിന്നുള്ള ബിജെപി എംഎൽഎയായ നിർമൽ കുമാർ ധാരയാണ് ഏറ്റവും ‘പാവപ്പെട്ട’ നിയമസഭാംഗം. 

ഏറ്റവും ധനികരായ എംഎൽഎമാരിൽ, ശ്രദ്ധേയരായ വ്യക്തികൾ

  1. എൻ. ചന്ദ്രബാബു നായിഡു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി: 931 കോടി രൂപ.
  2. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി: 757 കോടി രൂപ
  3. കെഎച്ച് പുട്ടസ്വാമി ഗൗഡ, സ്വതന്ത്ര എംഎൽഎ, കർണാടക: 1,267 കോടി രൂപ
  4. പ്രിയകൃഷ്ണ, കോൺഗ്രസ് എംഎൽഎ, കർണാടക: 1,156 കോടി
  5. പി നാരായണ, ടിഡിപി എംഎൽഎ, ആന്ധ്രാപ്രദേശ്: 824 കോടി രൂപ
  6. വി പ്രശാന്തി റെഡ്ഡി, ടിഡിപി എംഎൽഎ, ആന്ധ്രാപ്രദേശ്: 716 കോടി രൂപ

രാഷ്ട്രീയ പാർട്ടികൾ തിരിച്ചുള്ള കണക്ക് പരിശോധിച്ചാൽ രാജ്യത്താകെയുള്ള ബിജെപി എംഎൽഎമാരുടെ ആസ്തി 26,270 കോടിയും,കോൺഗ്രസിലെ 646 എംഎൽഎമാരുടെ ആസ്തി 17,357 കോടിയുമാണ്.

vachakam
vachakam
vachakam

ടിഡിപി എംഎൽഎമാരുടെ വരുമാനം 9108 കോടി രൂപയും, ശിവസേന എംഎൽഎമാരുടേത് 1758 കോടി രൂപയും എഎപി എംഎൽഎമാരുടേത് 7.33 കോടിയുമാണ്.

നിലമ്പൂർ മുൻ എംഎൽഎയായിരുന്ന പി.വി.അൻവറാണ് കേരളത്തിലെ ഏറ്റവും സമ്പന്നനായ എംഎൽഎ. 64.14 കോടി രൂപയാണ് അൻവറിൻ്റെ ആസ്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam