തിരുവനന്തപുരം: അരുവിക്കരയിൽ കെ എസ് ശബരിനാഥനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ വീണ്ടും പോസ്റ്റർ.
'കഴിഞ്ഞ അഞ്ച് വർഷം അരുവിക്കരയെ തിരിഞ്ഞു നോക്കാത്ത ശബരിനാഥനെ അരുവിക്കരയ്ക്ക് വേണ്ടേ വേണ്ട, ഈ എടുക്കാ ചരക്കിനെ അരുവിക്കരയിൽ അടില്ലേൽപ്പിക്കരുത്',
'കഴിഞ്ഞ അഞ്ച് വർഷം അരുവിക്കരയെ മറന്ന് കുടുംബാംഗങ്ങളെ കൊണ്ട് പിണറായി സ്തുതി പാടിച്ച ശബരിനാഥനെ അരുവിക്കരയ്ക്ക് വേണ്ട' എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.
ഡിസിസി ഓഫീസിനു മുന്നിലും പോസ്റ്റർ പതിച്ചിട്ടുണ്ട്. നേമത്ത് പരിഗണിച്ചിരുന്ന ശബരിനാഥനെ അരുവിക്കരയിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നു. ഈ നീക്കത്തിന് ഇടയിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
