ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചയെന്ന് ഷാനിമോൾ ഉസ്മാൻ

MARCH 15, 2026, 3:20 AM

ആലപ്പുഴ: ബെംഗളൂരു സ്വദേശി ജോസഫ് ചാക്കോയടക്കമുള്ള പ്രവാസികളാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ്   ഷാനിമോൾ ഉസ്മാനെതിരെ  ഫ്ലാറ്റ് തട്ടിപ്പ് ആരോപണം ഉയർത്തിയത്. തങ്ങളുടെ 100 കോടി വിലമതിക്കുന്ന ഹോട്ടൽ ക്ര‍ൗൺ പ്ലാസ ഫ്ലാറ്റ്‌ സമുച്ചയം മകളുടെയും മരുമകന്റെയും പേരിൽ ഷാനിമോൾ കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

തട്ടിപ്പിനിരയായെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, കെ പി സി സി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ എന്നിവർക്ക്‌ പരാതി നൽകിയെന്നും ജോസഫ് ചാക്കോയടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.

എന്നാൽ  ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്നാണ്   ഷാനിമോൾ ഉസ്മാൻ പറയുന്നത്. ഫ്ലാറ്റ് തട്ടിപ്പ് ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയെന്നും അവർ വ്യക്തമാക്കി.

vachakam
vachakam
vachakam

ബെംഗളൂരു പോലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. ആരോപണം ഉന്നയിച്ച ബെംഗളൂരു സ്വദേശി ജോസഫ് ചാക്കോയ്ക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡി ജി പിക്കടക്കം പരാതി നൽകിയതെന്ന് അവർ വിവരിച്ചു. തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ നീക്കമാണ് തനിക്കെതിരെ ഉണ്ടായത്.

ഫ്ലാറ്റ് തട്ടിപ്പ് ആരോപണം ഉന്നയിച്ചുള്ള വാർത്താസമ്മേളനം പോലും ആസൂത്രിതമാണ്. നിയമപരമായി ഇത് നേരിടുമെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam