ഗെലോട്ടിനെതിരെ നിരീ​ക്ഷകരുടെ റിപ്പോർട്ട്: നടപടി ഉണ്ടായേക്കും

SEPTEMBER 27, 2022, 6:22 AM

ദില്ലി : രാജസ്ഥാനിലെ മുഖ്യമന്ത്രി ചർച്ച അശോക് ഗെലോട്ട് അട്ടിമറിച്ചതിൽ എഐസിസി നിരീക്ഷകർ സോണിയ ഗാന്ധിക്ക് ഇന്ന് വിശദ റിപ്പോ‍ർട്ട് നൽകും. 

കഴിഞ്ഞ ദിവസം മല്ലികാർജ്ജുൻ ഖാർഗെയും അജയ് മാക്കനും സോണിയയെ കണ്ട് കാര്യങ്ങൾ വിശദമായി ധരിപ്പിച്ചിരുന്നു. ഗെലോട്ടിൻറെ അറിവോടെയാണ് കാര്യങ്ങൾ നടന്നതെന്നും എംഎൽഎമാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് കിട്ടിയ ശേഷമാകും അച്ചടക്ക നടപടിയിൽ തീരുമാനമുണ്ടാകുക

അതേസമയം  കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള അശോക് ഗെലോട്ടിൻറെ സാധ്യതകൾ മങ്ങിയതോടെ ചർച്ചകൾ എത്തിനിൽക്കുന്നത് മുതിർന്ന നേതാവായ കമൽനാഥിലേക്കാണ്. 

vachakam
vachakam
vachakam

എന്നാൽ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് ഒതുങ്ങാൻ ആഗ്രഹിച്ച കമൽനാഥിൻറെ പേര് വീണ്ടും അധ്യക്ഷ ചർച്ചകളിൽ നിറയുമ്പോൾ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമൽനാഥ്. 

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് കമൽനാഥ് വ്യക്തമാക്കി. സോണിയ ഗാന്ധിയെ കമൽനാഥ് നിലപാട് അറിയിച്ചെന്നാണ് സൂചന. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam