ചെന്നൈ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഗൃഹനാഥകൾക്ക് പ്രതിമാസം 3,000 രൂപ ലഭ്യമാക്കുമെന്ന വാഗ്ദാനുമായി അണ്ണാഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി.
133 വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉള്ളത്. റോയപ്പേട്ടയിലെ പാർട്ടി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയാണ് പത്രിക പുറത്തിറക്കിയത്.
കേരളവുമായുള്ള മുല്ലപ്പെരിയാർ തർക്കം പരിഹരിക്കുമെന്നും പ്രകടന പത്രിക പറയുന്നു. ഗവർണർമാരെ നിയമിക്കുന്നതിനു മുന്നോടിയായി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആലോചിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്.
നീറ്റ് പരീക്ഷ പക്ഷപാതപരമാണെന്നും ഹിന്ദി അടിച്ചേൽപിക്കുന്നതാണെന്നും അതിനാൽ മെഡിക്കൽ പ്രവേശനത്തിന് പ്ലസ് ടു മാർക്ക് നിർബന്ധമാക്കുമെന്നും പ്രകടനപത്രികയിലുണ്ട്.
സുപ്രീം കോടതിയുടെ പ്രാദേശിക ബെഞ്ച് ചെന്നൈയിൽ സ്ഥാപിക്കണം, പാർലമെന്റിന്റെ ശീതകാല സമ്മേളനം ചെന്നൈയിൽ നടത്തണം, ക്രിമിനൽ നിയമങ്ങളുടെ പേരുമാറ്റം പിൻവലിക്കണം, മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷ തമിഴ് ആക്കണം, ടോൾ പ്ലാസകൾ പൂർണമായി ഒഴിവാക്കണം, പെട്രോൾ, ഡീസൽ, പാചക വാതക സിലിണ്ടർ എന്നിവയുടെ വില നിർണയാധികാരം സർക്കാർ ഏറ്റെടുക്കണം, പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകണം തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കുന്നതിനും കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്നും പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്