കോണ്‍ഗ്രസ് മുന്‍ നേതാവ് അഡ്വ. വി.എസ് ചന്ദ്രശേഖരനെതിരെ നടി നല്‍കിയ പരാതി വ്യാജം; നടപടികള്‍ അവസാനിപ്പിക്കണമെന്ന് കോടതിയിയില്‍ പൊലീസ് 

SEPTEMBER 24, 2025, 11:36 AM

കൊച്ചി: ലോയേര്‍സ് കോണ്‍ഗ്രസ് മുന്‍ നേതാവ് അഡ്വ. വി.എസ് ചന്ദ്രശേഖരനെതിരെ ആലുവ സ്വദേശിനിയായ നടി നല്‍കിയ പീഡന പരാതി വ്യാജമെന്ന് പൊലീസ്. മുന്‍ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിയില്‍ റിപ്പോര്‍ട്ട് നല്‍കി. 

ഹേമാ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴിയെടുത്തപ്പോഴാണ് ചന്ദ്രശേഖരന്‍ തന്നെ മറ്റൊരാള്‍ക്കൊപ്പം മുറിയില്‍ പൂട്ടിയിട്ടു എന്നും അയാള്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും നടി പരാതി നല്‍കിയത്. ഇതിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. 2011ല്‍ സംഭവിച്ചുവെന്ന് നടി ആരോപിക്കുന്ന സംഭവങ്ങളില്‍ തെളിവൊന്നുമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയര്‍ക്കൊപ്പമാണ് ചന്ദ്രശേഖരനെതിരെയും നടി പരാതി നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ 7 പരാതികളായിരുന്നു നടി നല്‍കിയത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി, ബന്ധപ്പെട്ട സ്റ്റേഷനുകളില്‍ കേസെടുക്കുകയായിരുന്നു.നടി അഭിനയിച്ച 'ശുദ്ധരില്‍ ശുദ്ധന്‍' എന്ന സിനിമയുടെ നിര്‍മാതാവിന്റെ മുറിയിലേക്ക് തന്നെ കടത്തിവിടാന്‍ ചന്ദ്രശേഖരന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam