ന്യൂഡെല്‍ഹി: സഭയില്‍ ബഹളം സൃഷ്ടിച്ചതിന് മൂന്ന് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്യപ്പെട്ട എഎപി എംഎല്‍എമാരെ വ്യാഴാഴ്ച ഡെല്‍ഹി നിയമസഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു. നിയമസഭാ സമുച്ചയത്തിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് എന്‍ട്രി റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതെന്ന് എംഎല്‍എമാര്‍ പരാതിപ്പെട്ടു. ബിജെപിയുടെ സ്വേച്ഛാധിപത്യം പുതിയ ഉയരങ്ങളിലെത്തിയെന്ന് ഡെല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് അതിഷി ആരോപിച്ചു.
'ജയ് ഭീം മുദ്രാവാക്യം വിളിച്ചതിന് എഎപി എംഎല്‍എമാരെ മൂന്ന് ദിവസത്തേക്ക് സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇന്ന് അവരെ നിയമസഭാ വളപ്പില്‍ പ്രവേശിപ്പിക്കാന്‍ പോലും അനുവദിക്കുന്നില്ല. ഡെല്‍ഹി നിയമസഭയുടെ ചരിത്രത്തില്‍ ഒരിക്കലും ഇത് സംഭവിച്ചിട്ടില്ല,' അതിഷി എഴുതി.
ഡെല്‍ഹി അസംബ്ലിക്ക് പുറത്ത് ആം ആദ്മി നേതാവ് അതിഷി പോലീസുമായി തര്‍ക്കിച്ചു. എംഎല്‍എമാരെ പ്രവേശിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിനെക്കുറിച്ച് അവര്‍ ഉദ്യോഗസ്ഥരോട് ചോദിക്കുകയും അത് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
'സര്‍, എന്താ കാര്യം? ഓര്‍ഡര്‍ കാണിക്കൂ. ആരാണ് ഉത്തരവിട്ടത്?' അതിഷി ചോദിച്ചു. സ്പീക്കറുടെ നിര്‍ദേശമാണ് അനുസരിക്കുന്നതെന്ന് പൊലീസ് പ്രതികരിച്ചു.
എംഎല്‍എമാര്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡെല്‍ഹി മന്ത്രി പര്‍വേഷ് വര്‍മ സസ്‌പെന്‍ഷനെ ന്യായീകരിച്ചു. 'ലെഫ്റ്റനന്റ് ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്യുമ്പോള്‍ എഎപി എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചു. അങ്ങനെ ചെയ്യാനാവില്ല. അവര്‍ ഇങ്ങനെ നിയമം ലംഘിച്ചാല്‍ അത് നല്ലതല്ല,' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്