പട്ന: ബിഹാറില്‍ 64.66 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത്തവണത്തേത് ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും കമ്മിഷന്‍ വ്യക്തമാക്കി.
2020 ലെ ഒന്നാംഘട്ട പോളിങ് 56.1 ശതമാനം മാത്രമായിരുന്നു. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വലിയ നേട്ടമായിട്ടാണ് കാണുന്നത്. 2000 ത്തില്‍ 62.57 ശതമാനം വോട്ട് രേഖപ്പെടുത്തിയതാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന പോളിങ്.
അതേസമയം പോളിങ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് നേട്ടമാണെന്ന അവകാശവാദവുമായി എന്‍ഡിഎയും ഇന്ത്യാ മുന്നണിയും ഒരുപോലെ രംഗത്തെത്തി. ഈ മാസം 11 ന് നടക്കുന്ന രണ്ടാം ഘട്ടം വോട്ടെടുപ്പില്‍ 122 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 14 നാണ് വോട്ടെണ്ണല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
