എറണാകുളം: സ്ഥാനാർത്ഥി പട്ടിക പൂർത്തിയായതോടെ സംസ്ഥാനത്ത് പോരാട്ടം മുറുകി, വയനാട്ടിലെ ബിജെപിയുടെ സർപൈസ് സ്ഥാനാർത്ഥി കെ സുരേന്ദ്രനായിരുന്നു.
ഇതിന് പിന്നാലെ രാഹുലിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയാണ് കെ സുരേന്ദ്രൻ, രാഹുലിനേക്കാൾ വയനാട്ടിലെത്തിയത് ആനയാണെന്നാണ് സുരേന്ദ്രന്റെ പരിഹാസം.
രാഹുൽ വയനാട്ടിൽ ആകെ വന്നത് ആറോ ഏഴോ തവണ മാത്രമാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. 5 കൊല്ലം വയനാട്ടിൽ എന്ത് ചെയ്തു?
രാഹുൽ ടൂറിസ്റ്റ് വിസയിൽ വരുന്ന എംപിയാണ്. വന്യമൃഗ ഭീഷണിക്കെതിരെ രാഹുൽ എന്ത് പറഞ്ഞു,എന്ത് ചെയ്തു,
എന്തങ്കിലും പദ്ധതി കൊണ്ടു വന്നോയെന്ന് സുരേന്ദ്രൻ ചോദിച്ചു. എൻഡിഎ ഇക്കുറി കേരളത്തിൽ ചരിത്രം കുറിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്