കോട്ടയം: കോട്ടയത്തെ ലോക്സഭാ സീറ്റിൽ കണ്ണും നട്ട് നിരവധി കോൺഗ്രസ് നേതാക്കളാണ് രംഗത്തുള്ളത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യമുണ്ടെന്നാണ് കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് തന്റെ ആഗ്രഹം വ്യക്തമാക്കിയത്.
പാർലമെന്‍റിലെ അനുഭവ പരിചയം കോട്ടയത്തിന്‍റെ വികസനത്തിനായി വിനിയോഗിക്കാനാകുമെന്നും. പിജെ ജോസഫുമായി ലയിക്കുമ്പോൾ രാജ്യസഭാ സീറ്റ് നൽകാമെന്ന് ധാരണയുണ്ടായിരുന്നെന്നും പി സി തോമസ് പറയുന്നു.
കോട്ടയം കേരളാ കോൺഗ്രസിന്‍റെ ശക്തി കേന്ദ്രമാണ്. ഫ്രാൻസീസ് ജോർജാണോ താനാണോ, ആര് സ്ഥാനാർഥിയാകണമെന്ന് പിജെ ജോസഫാണ് തീരുമാനിക്കേണ്ടതെന്നും ആര് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്നും അദ്ദേഹം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്