ഡൽഹി: കെപിസിസിയിൽ അഴിച്ചു പണി? കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റുമെന്ന് റിപ്പോർട്ട്. മാർച്ചിൽ പുതിയ അധ്യക്ഷൻ തെരഞ്ഞെടുക്കുമെന്നാണ് വിവരം.
അതേസമയം, രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധ്യക്ഷനാകാൻ അടൂർ പ്രകാശ് താൽപര്യം പ്രകടിപ്പിച്ചുവെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്.
ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നേതാക്കൾക്കിടയിലെ ഐക്യത്തിന് ഹൈക്കമാൻഡ് ആവശ്യപ്പെടും.
സംഘടനയിൽ സമൂല മാറ്റം വേണമെന്ന് തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം കനഗൊലു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്