കൊല്ലം: സിപിഐ സ്ഥാനാർത്ഥികളുടെ സസ്പെൻസ് തുടരുകയാണ്. സിപിഐ കൊല്ലം ജില്ലാ കൗൺസിൽ മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ മൂന്ന് പേരുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയിരിക്കുകയാണ്..
സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി എ അരുൺകുമാറിനെ പരിഗണിക്കാതെയാണ് കൊല്ലം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്.
അടൂർ എഎൽഎ ചിറ്റയം ഗോപകുമാറിന് മുൻഗണന നൽകിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരനും സി പി ഐ ജില്ലാ കൗൺസിൽ അംഗം ആർ എസ് അനിലും പട്ടികയിലുണ്ട്.
നേരത്തെ കോട്ടയം കൗൺസിൽ തയ്യാറാക്കിയ പട്ടികയിൽ നിന്നും അരുണിനെ ഒഴിവാക്കിയിരുന്നു.
പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നടന്നതാണ് സി എ അരുണ്‍ കുമാറിനെതിരെ സിപിഐയില്‍ നീക്കം നടക്കാന്‍ കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്