ദില്ലി: കേരളത്തിൽ സീറ്റുറപ്പിക്കാൻ കേന്ദ്ര നേതാക്കളെ ഇറക്കുകയാണ് ബിജെപി. തൃശ്ശൂർ ഇത്തവണ സുരേഷ് ഗോപി കൊണ്ടുപോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
പ്രധാനമന്ത്രി തൃശ്ശൂരിലെത്തിയത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മുതിര്‍ന്ന ബിജെപി നേതാക്കളായ അമിത് ഷാ, യോഗി ആദിത്യനാഥ്, നിർമല സീതാരാമൻ എന്നിവർ കേരളത്തിലേക്ക് എത്തുന്നുവെന്ന റിപ്പോർട്ടും പുറത്തുവരുന്നു.
കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ ഭാഗമാകാനാണ് കേന്ദ്രനേതാക്കൾ എത്തുന്നത്. തലസ്ഥാനത്ത് അമിത് ഷായും പാലക്കാട് യോഗി ആദിത്യനാഥും പങ്കെടുക്കും.
യാത്രയുടെ ഒരുക്കങ്ങൾ ദേശീയ നേതൃത്വം വിലയിരുത്തി. പദയാത്രയോടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യ ഘട്ടം സംസ്ഥാനത്ത് പൂർത്തിയാക്കുകയാണ് ലക്ഷ്യം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്