ബംഗ്‌ളൂരു: മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് (തയ്യിൽ ജേക്കബ് സണ്ണി ജോർജ് 97) അന്തരിച്ചു.
ബംഗ്‌ളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ ബംഗ്‌ളൂരുവിൽ നടക്കും.
പത്രാധിപർ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോർജിനെ 2011ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം നേടിയിട്ടുണ്ട്. 1
928 മേയ് 7ന് കോട്ടയം നാഗമ്പടത്ത് മജിസ്‌ട്രേട്ട് തയ്യിൽ തോമസ് ജേക്കബിന്റെയും ചാചിയമ്മ ജേക്കബിന്റെയും എട്ടുമക്കളിൽ നാലാമനായി ജനനം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാദ്ധ്യമപ്രവർത്തനം നടത്തി.
1950ൽ മുംബയിലെ ഫ്രീ പ്രസ് ജേർണലിലൂടെയാണ് പത്രപ്രവർത്തനം തുടങ്ങിയത്. ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റിയൂട്ട്, ദി സെർച്ച് ലൈറ്റ്, ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യു എന്നിവയിലും പ്രവർത്തിച്ചു.
ഏഷ്യാ വീക്കിന്റെ സ്ഥാപക പത്രാധിപരാണ്. ദി ന്യൂ ഇന്ത്യൻ എക്‌സ് പ്രസിൽ പോയിന്റ് ഓഫ് വ്യൂ എന്ന കോളമെഴുതി.
ഭാര്യ: പരേതയായ അമ്മു.
മക്കൾ: എഴുത്തുകാരനായ ജീത് തയ്യിൽ, ഷീബ തയ്യിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
