തൃശൂർ പൂരത്തിന്റെ സംഘാടകൻ മനോഹരൻ നിര്യാതനായി

SEPTEMBER 10, 2024, 10:53 AM

തൃശൂർ: തൃശൂർ പൂരത്തിന്റെ സംഘാടകനും പാറമേക്കാവ് ദേവസ്വം മുൻ പ്രസിഡന്റുമായ കെ. മനോഹരൻ (കുന്നമ്പത്ത് മനോഹരൻ-87) നിര്യാതനായി. സംസ്‌കാരം പാറമേക്കാവ് ശാന്തിഘട്ടിൽ നടത്തി.

കോളേജ് വിദ്യാർത്ഥിയായിരിക്കെ 1956ലാണ് പാറമേക്കാവ് ദേവസ്വം ഭരണസമിതിയിലെത്തിയത്. ആറ് വർഷം സെക്രട്ടറിയും ഒമ്പത് വർഷം പ്രസിഡന്റുമായിരുന്നു. മൂന്ന് വർഷം അസി. സെക്രട്ടറിയായും സെക്രട്ടറിയായും പ്രവർത്തിച്ചു. 13 വർഷം പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്റും ആറ് വർഷം സെക്രട്ടറിയുമായിരുന്നു.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഹിന്ദു റിലീജിയസ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ്, തൃശൂർ കട്ട് ഫ്‌ളവർ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. തേക്കിൻകാട് മൈതാനത്തിന്റെ സൗന്ദര്യവത്കരണം, പൂരം വെടിക്കെട്ടിന് പൊതു വേദി, നഷ്ടപ്പെട്ടുപോയ ദേവസ്വം സ്വത്ത് വീണ്ടെടുക്കൽ തുടങ്ങിയവയെല്ലാം മനോഹരന്റെ നേതൃത്വത്തിലായിരുന്നു.

vachakam
vachakam
vachakam

ഭാര്യ: പ്രേമ (റിട്ട. കേരളവർമ്മ കോളേജ്).

മക്കൾ: മനോജ് (ദുബായ്), പ്രശാന്ത് (ബംഗളൂരു), പ്രദീപ്.

മരുമക്കൾ: സീമ, ലത, സന്ധ്യ.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam