തബലവിദ്വാൻ കരമന മണി നിര്യാതനായി

SEPTEMBER 3, 2024, 11:07 AM

തിരുവനന്തപുരം: ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ് ആയിരുന്ന പ്രശസ്ത തബല വിദ്വാൻ കരമന ശ്രീദേവി നഗർ  അ41 വൈശാഖിൽ യു. സുബ്രഹ്മണ്യൻ എന്ന കരമന മണി ( 78,) നിര്യാതനായി.

ആകാശവാണിയിലെ നിരവധി ലളിതഗാനങ്ങൾക്കും, കെ. രാഘവൻ മാസ്റ്റർ, ജി. ദേവരാജൻ മാസ്റ്റർ, കെ പി ഉദയഭാനു, എം. ജി. രാധാകൃഷ്ണൻ, രവീന്ദ്രൻ മാസ്റ്റർ, ജോൺസൻ മാസ്റ്റർ, ജെറി അമൽദേവ് തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ സിനിമാഗാനങ്ങൾക്കും തബല വായിച്ചിട്ടുണ്ട്.

ചന്ദനമണി വാതിൽ, പൂവല്ല പൂന്തളിരല്ല, രജനി പറയൂ, പ്രണയവസന്തം, ഒരു ദലം മാത്രം, ഒരു തിര പിന്നെയും തിര, നീയെൻ കിനാവോ, വനമാലി നിൻ, തുടങ്ങിയ നിരവധി ചലച്ചിത്ര ഗാനങ്ങൾക്കും, എസ് രമേശൻ നായർ ജയവിജയൻ കൂട്ടുകെട്ടിൽ ദ്ധ്രേയമായ മയിൽപീലി ഉൾപ്പെടെ ആൽബം ഗാനങ്ങളും അടങ്ങിയതാണ് മണി തീർത്ത നാദപ്രപഞ്ചം. കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഭാര്യ: സംസ്ഥാന പുരാവസ്തു വകുപ്പിലെ റിട്ടയേർഡ് ഉദ്യോഗസ്ഥയും ഗായികയുമായ സുഗന്ധി നായർ.

മക്കൾ: വിശാഖ് എസ്, സരിഗ എസ്.

മരുമകൻ: ബിജി തോമസ്.

vachakam
vachakam
vachakam

സംസ്‌കാരം സെപ്തംബർ 3ന് ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam