ഡാളസ്: കൊല്ലം ബേർശേബയിൽ അമ്മിണി ഡേവിഡ് (85) 2024 ഡിസംബർ 28ന് ഡാളസിൽ വെച്ച് നിര്യാതയായി. കൊല്ലം ക്രേവൻ ഹൈസ്‌കൂളിൽ ഗണിത ശാസ്ത്ര അധ്യാപികയായി സേവനം ചെയ്തിരുന്നു.
അധ്യാപനവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം മക്കളോടൊപ്പം ദീർഘകാലമായി അമേരിക്കയിൽ പാർത്ത് വരുകയായിരുന്നു. ഡാളസ് സയോൺ എ.ജി. സഭാംഗമായിരുന്നു പരേത.
അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും, ഐ.എസ്.ആർ.ഒ റിട്ട. ഫിനാൻസ് ഓഫീസറും ആയിരുന്ന പരേതനായ പാസ്റ്റർ സോളമൻ ഡേവിഡിന്റെ ഭാര്യയാണ്.
പൊതുദർശനം: 2025, ജനുവരി 3 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ ന്യൂയോർക്ക് ഗേറ്റ് വേ ക്രിസ്ത്യൻ സെന്റർ (502 Cetnral Ave, Valley Sream, NY).
സംസ്‌കാര ശുശ്രൂഷകൾ: ജനുവരി 4 ശനിയാഴ്ച രാവിലെ 8:30 മുതൽ 10:30 വരെ ഇതേ ആലയത്തിൽ നടന്ന ശേഷം ന്യൂയോർക്ക് ഓൾ സെയിന്റ്‌സ് സെമിത്തേരിയിൽ (855 Middle Ave, Valley Sream, NY) ഭൗതിക ശരീരം സംസ്‌കരിക്കും.
മക്കൾ: ഡേവിഡ് ജോൺസൺ-ശാലിനി (ന്യൂയോർക്ക്), ജോജി ജോസഫ്-സേവ്യർ (മെൽബൺ, ആസ്‌ട്രേലിയ), ഡോ. ജിജി വർഗീസ്-ജീമോൻ (ഡാളസ്), സാമുവേൽ ഡേവിഡ്-ആഷ (മെൽബൺ, ആസ്‌ട്രേലിയ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1