കൊച്ചി: കേരള ഹൈക്കോടതി റിട്ട. ജഡ്ജി പാലക്കാട് ചിറ്റിലഞ്ചേരി നെല്ലിയാമ്പാടം ശ്രീറാമിൽ ജസ്റ്റിസ് എം.എൻ. കൃഷ്ണൻ (75) നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
സംസ്‌കാരം ഏപ്രിൽ 8ന് രാവിലെ 10ന് ചിറ്റിലഞ്ചേരിയിലെ വീട്ടുവളപ്പിൽ.
ഭാര്യ: എസ്.എ. ശാരദാംബാൾ.
മക്കൾ: എം.കെ. ഗണേശ് (അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ്, എറണാകുളം), സുവാസിനി.
മരുമക്കൾ: രേഖ, ഗണേശ് മഹാദേവൻ.
1973-1982ൽ ആലത്തൂരിൽ അഭിഭാഷകനായിരുന്നു. 1983ൽ മുൻസിഫ് ടെസ്റ്റ് ഒന്നാം റാങ്കോടെ വിജയിച്ചു. തുടർന്ന് പരപ്പനങ്ങാടി മുൻസിഫായി. പട്ടാമ്പി മുൻസിഫ് മജിസ്‌ട്രേറ്റ്, വടകര അഡിഷണൽ സബ് ജഡ്ജ്, തൃശൂർ പ്രിൻസിപ്പൽ സബ് ജഡ്ജ്, ആലപ്പുഴ എം.എ.സി.ടി കോടതി ജഡ്ജ്, പാലക്കാട് അഡിഷണൽ ജില്ലാ ജഡ്ജ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
1996 മുതൽ 2003 വരെ ഹൈക്കോടതി രജിസ്ട്രാറായി. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജായിരിക്കേ 2004 ഒക്ടോബർ 28ന് ഹൈക്കോടതി ജഡ്ജിയായി. 2011ൽ വിരമിച്ചു.
തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്മാനായി.
പദ്മനാഭസ്വാമി ക്ഷേത്ര സ്വത്തുക്കളുടെ കണക്കെടുക്കൽ കമ്മിറ്റിയുടെ മേൽനോട്ടച്ചുമതലയും വഹിച്ചിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1