തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ മുൻ ഡയറക്ടറും ശാസ്ത്രചിന്തകനുമായ പ്രൊഫ. വി.കെ. ദാമോദരൻ (വി.കെ.ഡി (85) അന്തരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആജീവനാന്ത അംഗവുമാണ്.
ഇന്ന് രാവിലെ (നവംബർ 16) രാവിലെ എട്ടു മുതൽ 12വരെ തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനം. തുടർന്ന് പൂജപ്പുരയിലെ വീട്ടിലേക്കു കൊണ്ടുപോകും. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ.
സ്വാതന്ത്ര്യസമരസേനാനിയായ കോഴിക്കോട് വടകര വി.പി. കുട്ടി മാസ്റ്റരുടെയും എം.പി. മാതുവിന്റെയും മകനാണ്.
ഭാര്യ: പി.സി. രഞ്ജിനി
മക്കൾ: ഷിഞ്ചു (മാനേജിംഗ് പാർട്ണർ,ന്യൂ സ്‌കെയ്പ്ക ൺസൾട്ടിംഗ്, യു.എസ്), ഡോ.അഞ്ജു.ഡി.(പീഡിയാട്രിക് വിഭാഗം, പി.ആർ.എസ് ഹോസ്പിറ്റൽ, തിരുവനന്തപുരം).
മരുമക്കൾ: ദിയ (പി.എൻ.സി ബാങ്ക്,യു.എസ്), ഡോ. ദീപക് ഉണ്ണിത്താൻ (ഓർത്തോപീഡിക് വിഭാഗം, നെയ്യാർ മെഡിസിറ്റി,ഗോവിന്ദൻസ് ഹോസ്പിറ്റൽ,തിരുവനന്തപുരം).
വൈദ്യുതി വകുപ്പിൽ സർക്കാരിന്റെ എക്‌സ് ഒഫീഷ്യോ സെക്രട്ടറി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ബയോടെക്‌നോളജി കൺട്രോളർ, കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് അസി. ഡയറക്ടർ, അനർട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
ഇരുപതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഐ.ഇ.ഇ.ഇ ഗ്ലോബൽ മെറിറ്റോയസ് അവാർഡ്, ടി.എം.എ ഗോൾഡ് മെഡൽ ആൻഡ് മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
