കൊല്ലം: ചരിത്ര പണ്ഡിതനും ഗവേഷകനും എഴുത്തുകാരനും വിവിധ എസ്.എൻ കോളേജുകളിൽ ചരിത്ര അദ്ധ്യാപകനുമായിരുന്ന മുണ്ടയ്ക്കൽ കർണാക്കിൽ പ്രൊഫ. ജി.രാജു (78) അന്തരിച്ചു.
കേരള സർവകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മയ്യനാട് കണ്ടാനവട്ടത്ത് പരേതരായ ആർ.ഗോപാലൻവാസന്തി ദമ്പതികളുടെ മകനാണ്.
ഗ്ലിംസസ് ഒഫ് ട്വന്റിയത് സെഞ്ച്വറി, വംശവൃക്ഷം, ഈഴവരുടെ അഭിജാത വംശപാരമ്പര്യം, മയ്യനാടിന്റെ കാൽപ്പാടുകൾ, കേരളീയരുടെ അടിവേരുകൾ ബുദ്ധമതത്തിന്റെ അടരുകളിലൂടെ എന്നിവ പ്രധാന കൃതികളാണ്.
കേരളത്തിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കച്ചവടത്തിന് പോയവരെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു അദ്ദേഹം.
ഭാര്യ: പ്രൊഫ. ബി.പി.ബീനാ കുമാരി (റിട്ട. പ്രൊഫസർ, എസ്.എൻ വനിത കോളേജ്, കൊല്ലം).
മക്കൾ: റാബിൻ രാജു, മിനോൺ രാജു.
മരുമക്കൾ: പാർവതി, ആർച്ച.
സംസ്‌കാരം ഡിസംബർ 17ന് രാവിലെ 11.30ന് മയ്യനാട്ടെ കുടുംബവീടായ കണ്ടനാവട്ടം വളപ്പിൽ നടത്തി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1