ഷിക്കാഗോ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, സൺഡേ സ്‌കൂൾ അസോസിയേഷന്റെ മുൻ ഡയറക്ടറും, ഹോസ്പിറ്റൽ മിനിസ്ട്രിസ് ഓഫ് ഇന്ത്യ ചെയർമാനും, ഐപിസി പാമ്പാടി, വൈക്കം സെന്ററുകളുടെ മുൻ സെന്റർ മിനിസ്റ്ററുമായ പ്രൊഫ. പാസ്റ്റർ ടി.സി. കോശി (90) ജനുവരി 10ന് ഷിക്കാഗോയിൽ നിര്യാതനായി.
ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് പരേതൻ. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ബൈബിൾ പരിഭാഷ നിർവഹിച്ചിട്ടുണ്ട്. വേൾഡ് വിഷന്റെ വിവിധ പ്രോജക്ടുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.
റാന്നി കപ്പമാമൂട്ടിൽ കുടുംബാംഗമായ ചിന്നമ്മയാണ് ഭാര്യ.
ഡോ. അലക്‌സ് ടി കോശി, പരേതനായ പാസ്റ്റർ ബെൻ കോശി, പാസ്റ്റർ സിസിൽ കോശി എന്നിവരാണ് മക്കൾ.
ലിസ - അലക്‌സ് കോശി, അനി - ബെൻ കോശി, സിനാ - സിസിൽ കോശി എന്നിവർ മരുമക്കളുമാണ്. 5 കൊച്ചുമക്കൾ ഉണ്ട്.
ടി.സി. ഇട്ടി, പരേതനായ പ്രൊ. ടി.സി. മാത്യു, ഡോ. ടി.സി. മത്തായി, സൂസൻ മണിയാറ്റ് എന്നിവർ സഹോദരങ്ങൾ ആണ്.
ജനുവരി 16 വെള്ളി വൈകിട്ട് അഞ്ചുമണിക്ക് മൗണ്ട് പ്രൊസ്‌പെക്ടിൽ ഉള്ള സയോൻ ക്രിസ്ത്യൻ ചർച്ചിൽ വച്ച് മെമ്മോറിയൽ സർവീസ് നടക്കും. ശനി രാവിലെ 9 മണിക്ക് അവിടെ വെച്ച് ശവസംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയോടെ നൈൽസിലുള്ള മേരി ഹിൽ സെമിത്തേരിയിൽ ശവസംസ്‌കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 847-912 -5578.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
