കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലെ തർക്കത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

MARCH 18, 2026, 11:26 PM

തിരുവനന്തപുരം: കോൺ​ഗ്രസ് സ്ഥാനാർഥി നിർണയത്തിലെ തർക്കത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസും യുഡിഎഫും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടത്.എന്നാൽ, പടപാളയത്തിൽ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്. കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ഗൗരവത്തോടെ കാണുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സിൽ എന്താണ് അവസ്ഥ. എംപിമാർക്ക് പലർക്കും മത്സരിക്കണം. സുധാകരൻ്റെ തീരുമാനം എന്താണെന്ന് അറിയില്ല. ഇതുവരെ സ്ഥാനാർഥി പട്ടിക പുറത്ത് വന്നില്ല. ഇന്ന് വരുമെന്ന് കോൺഗ്രസ്‌ അനുകൂല മാധ്യമങ്ങൾ പറയുന്നു. മൂന്നാം ടേം എന്ന് പറയുന്നത് ആർക്കെങ്കിലും മുഖ്യമന്ത്രി ആകാനോ മന്ത്രി ആകാനോ അല്ല. വികസന പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാനാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അതേസമയം, അബ്ദുറഹ്മാൻ സ്വതന്ത്രനാണ്. എവിടെയാണ് മത്സരിക്കുന്നതെന്ന് അബ്ദുറഹ്മാൻ തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ, കണ്ണൂരിൽ വിമതനായ ടികെ ഗോവിന്ദനെ പറ്റിയുള്ള ചോദ്യത്തിൽ നിന്ന് എംവി ഗോവിന്ദൻ ഒഴിഞ്ഞു മാറി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam