ഞാൻ അടിയുറച്ച ലീഗുകാരനെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി

MARCH 18, 2026, 11:46 PM

മലപ്പുറം:  ലീഗിൽ തുടരുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി മുസ്ലിം​ലീ​ഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി.

നേതൃത്വത്തോട് ഇടഞ്ഞ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ ഇറങ്ങിയതോടെയാണ് അബ്ദുറഹ്മാൻ രണ്ടത്താണിയെ അനുനയിപ്പിക്കാനുള്ള നീക്കം മുസ്ലീം ലീഗ് ആരംഭിച്ചത്.

കൂടിക്കാഴ്ചയ്ക്കായി സാദിഖലി ശിഹാബ് തങ്ങൾ രണ്ടത്താണിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചിരുന്നു. ലീഗ് പ്രാദേശിക നേതാക്കളെ രണ്ടത്താണിയിലെ വീട്ടിലേക്ക് അയച്ചാണ് സാദിഖലി തങ്ങൾ അബ്ദുറഹ്മാൻ രണ്ടത്താണിയെ വിളിപ്പിച്ചത്.

vachakam
vachakam
vachakam

തൻ്റെ പ്രയാസങ്ങളെല്ലാം കഴിഞ്ഞ ദിവസം ലീഗ് നേതൃത്വത്തെ അറിയിച്ചുവെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി വ്യക്തമാക്കി. നേതൃത്വത്തിൽ വലിയ വിശ്വാസമുണ്ട്. 

പ്രശ്നങ്ങൾ കൂടുതൽ നേതാക്കളെ അറിയിക്കും. പാണക്കാട്ടേക്ക് പോകാൻ ആരും ക്ഷണിക്കേണ്ടതില്ല. എനിക്ക് വേണ്ടി എൽഡിഎഫ് സീറ്റുകൾ ഒഴിച്ചിട്ടു. എന്നാൽ താൻ അടിയുറച്ച ലീഗുകാരനാണ്. പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളാണ് പറഞ്ഞത്. അഭിപ്രായം പ്രകടിപ്പിക്കാൻ സോഷ്യൽ മീഡിയ അടക്കമുള്ള ഏതു മാർഗവും സ്വീകരിക്കുമെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam