പി. ജെ. ഫിലിപ്പ് ഡാളസിൽ നിര്യാതനായി

SEPTEMBER 14, 2024, 7:06 PM

ഡാളസ്: വടശ്ശേരിക്കര പുത്തൻപറമ്പിൽ (പർവ്വതത്തിൽ) കുടുംബാംഗമായ പി.ജെ. ഫിലിപ്പ് (80) ഡാളസിൽ വെച്ച് സെപ്തംബർ 13 വെള്ളിയാഴ്ച അന്തരിച്ചു. പരേതൻ ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു.

ഭാര്യ: ഡെയ്‌സി ഫിലിപ്പ്.

മക്കൾ: ഷൈനി  -ജോസ് ഡാനിയേൽ, ഫിന്നി - ഫിലിപ്പ് ബിൻസി, ജിറ്റ - ബെൻ ജോൺ.

vachakam
vachakam
vachakam

കൊച്ചുമക്കൾ: ഹന്ന, ജെയ്‌സൺ, നോഹ, ഏരൺ, ഈഥൻ, നോറ.

സുവിശേഷ തൽപരനായിരുന്ന ഇദ്ദേഹം കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിലും, ബാംഗ്ലൂർ ബെറിയൻ ബൈബിൾ കോളേജിലും തിരുവചനം അഭ്യസിച്ചിട്ടുണ്ട്. ചർച്ച് ഓൺ ദി റോക്ക് (COTR) കോളേജിന്റെ സ്ഥാപക പ്രസിഡന്റ് ആയിരുന്ന പരേതനായ ഡോ. പി.ജെ. ടൈറ്റസിന്റെ ഇളയ സഹോദരനായിരുന്നു.

ഭൗതിക ശരീരം സെപ്തംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ ഗാർലൻഡിലുള്ള ഐ.പി.സി. ഹെബ്രോൻ ആരാധനാലയത്തിൽ (1751 Wall tSreet, Garland, TX 75041) പൊതുദർശനത്തിന് വെയ്ക്കുകയും തുടർന്ന് അനുസ്മരണ കൂടിവരവും ഉണ്ടായിരിക്കും.

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷകൾ സെപ്തംബർ 21 രാവിലെ 9 മണിക്ക് ഇതേ ആരാധനാലയത്തിൽ ആരംഭിക്കുകയും തുടർന്ന് ഡാളസ് ഗ്രീൻവിൽ അവന്യൂവിലുള്ള റെസ്റ്റ് ലാൻഡ് (13005 Greenville Avenue, Dallas, TX 75243) സെമിത്തേരിയിൽ ഭൗതിക സംസ്‌കാരവും നടക്കും. ഇരു ദിവസങ്ങളിലേയും ശുശ്രൂഷകൾ തത്സമയം www.provisiontv.in ലഭ്യമാണ്



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam