കോഴിക്കോട്: കൈരളി ടി.എം.ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കള്ളിയത്ത് അബ്ദുൽ ഗഫൂർ (68) അന്തരിച്ചു.
കോഴിക്കോട് കോസ്‌മോപ്പോളിറ്റൻ ക്ലബ് മുൻ പ്രസിഡന്റും മലബാർ ചേംബർ ഒഫ് കൊമേഴ്‌സ് ആജീവനാന്ത അംഗവുമാണ്. തിരൂർ സ്വദേശിയായ അദ്ദേഹം ബിസിനസ് ആവശ്യാർത്ഥം കോഴിക്കോട് പന്നിയങ്കരയിലാണ് താമസം.
ഭാര്യ: ആസിയ.
മക്കൾ: ഹുമയൂൺ കള്ളിയത്ത്, പഹലിഷ, ഫരീദ (കൊല്ലം), റിനു (കാഞ്ഞങ്ങാട്).
മരുമക്കൾ: യാസ്മിൻ ഹുമയുൺ, നാസിഹാ പഹലിഷ, ആമീൻ, ഇർഫാദ്.
സഹോദരങ്ങൾ: ഡോ. താഹ സുബൈർ (എം.ഡി, കള്ളിയത്ത് ഹോസ്പിറ്റൽ), അൻവർ സാദത്ത് (തിരൂർ എം.ഇ.എസ് സ്‌കൂൾ ചെയർമാൻ, കള്ളിയത്ത് സാനിറ്റേഷൻ മാനേജിംഗ് പാർട്ണർ), ഡോ. ഹൈദരാലി (മാനസികരോഗ്യ വിദഗ്ദ്ധൻ), അഡ്വ. യാസർ അറഫാത്ത്. ഖബറടക്കം തിരൂർ വട്ടത്ത് പുതിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1