പോത്തൻകോട്: ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി കരുണാകര ഗുരുവിന്റെ ആദ്യകാല ഗൃഹസ്ഥശിഷ്യരിലൊരാളായ ജി.ജനാർദ്ദനൻ മേനോൻ (78) നിര്യാതനായി. വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജിൽ ഫെബ്രുവരി 15 ശനിയാഴ്ച രാത്രി 8.40നായിരുന്നു അന്ത്യം.
യശശരീരനായ സി.ഗോപാലകൃഷ്ണ മേനോൻ കെ.തങ്കമ്മാൾ ദമ്പതികളുടെ ഏഴ് മക്കളിൽ മൂത്ത മകനായി 1947 ജനുവരി 11ന് പാലക്കാട് പറളിയിലായിരുന്നു ജനനം.
ബിരുദാനന്തര ബിരുദപഠനത്തിനു ശേഷം എയർഫോഴ്സിൽ ഉദ്യോഗസ്ഥനായി. കാൺപൂരിൽ എയർ ഓഫീസർ സർജന്റായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് കോയമ്പത്തൂരിൽ ചീരനായ്ക്കൻ പാളയത്ത് സ്ഥിര താമസമാക്കി. ഇന്ത്യൻ എയർഫോഴ്സിൽ ജോലി ചെയ്യവേയാണ് സഹപ്രവർത്തകരിലൂടെ ശാന്തിഗിരി ആശ്രമത്തെക്കുറിച്ച് അറിയുകയും 1981ൽ ഗുരുവിനെ വന്ന് കാണുകയും ചെയ്തത്. 1982ൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷം കുടുംബസമേതം ആശ്രമത്തിലെത്തി.
ആശ്രമത്തിന്റെ ആദ്യകാല പ്രവർത്തകരായ പി.സി.നാരായണൻ നായർ (സ്വാമി ധർമ്മാനന്ദ ജ്ഞാനതപസ്വി),ടി.വി.ബാലകൃഷ്ണൻ (സ്വാമി പരിപൂർണ്ണ ജ്ഞാനതപസ്വി), ഡി.രഞ്ജൻ എന്നിവരോടൊപ്പമായിരുന്നു ജനാർദ്ദനന്റെ സേവന കാലം. തുടർന്ന് ആശ്രമം അഡ്വൈസറി കമ്മിറ്റി അഡൈ്വസറും ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷൻ ജനറൽ മാനേജരുമായിരുന്നു.
സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെയും ചുമതല വഹിച്ചു. ന്യൂഡൽഹി ഉൾപ്പെടെ വിവിധ ആശ്രമം ബ്രാഞ്ചുകളിലും സേവനം അനുഷ്ഠിച്ചു.
ഫെബ്രുവരി 17ന് രാവിലെ 9 മണി മുതൽ ആശ്രമം സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിലെ പൊതുദർശനത്തിന് ശേഷം സംസ്‌കാരം വൈകിട്ട് 4 മണിയോടെ ശാന്തിഗിരി ആശ്രമ വളപ്പിൽ നടക്കും.
ഭാര്യ: എസ്.പത്മജകുമാരി(ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്‌കൂൾ വൈസ് പ്രിൻസിപ്പൽ).
മകൾ: ജനനി രേണുരൂപ ജ്ഞാനതപസ്വിനി ശാന്തിഗിരി ഗുരുധർമ്മപ്രകാശസഭ അംഗമാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1