കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ കെ.വി.പീറ്റർ നിര്യാതനായി

MAY 16, 2022, 12:25 PM

തൃശൂർ: മുൻ കേന്ദ്രമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ കെ.വി.തോമസിന്റെ ഇളയ സഹോദരനും കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ.വി.പീറ്റർ (74) നിര്യാതനായി. ഞായറാഴ്ച (മെയ് 15) വൈകിട്ട് അഞ്ചരയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കാൻസർ ബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കാർഷിക സർവകലാശാലയുടെ മികച്ച പച്ചക്കറി ഇനങ്ങൾ വികസിപ്പിക്കുന്ന പദ്ധതിക്ക് നേതൃത്വം നൽകിയ അദ്ദേഹം ഐ.സി.എ.ആറിന്റെ സ്പൈസസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ, കാർഷിക സർവകലാശാല ഹോർട്ടി കൾച്ചർ വിഭാഗത്തിന്റെ മേധാവി തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചു.

ശാസ്ത്രീയ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിലും ജനകീയമാക്കുന്നതിലും മികച്ച സംഭാവന നൽകി.
റാഫി അഹമ്മദ് കിദ്വായ് ദേശീയപുരസ്‌കാരം, ഡോ.എം.എച്ച് മാലിഗൗഡ, ശിവശക്തി അവാർഡ്, കെ.രാമയ്യ മെമ്മോറിയൽ അവാർഡ്, സുഗന്ധഭാരതി അവാർഡ് തുടങ്ങിയ അവാർഡുകൾ നേടി.

vachakam
vachakam
vachakam

2001-2006 കാലഘട്ടത്തിലാണ് കാർഷിക സർവകലാശാല വൈസ്ചാൻസലർ ആയിരുന്നത്.
ഭാര്യ: വിമല. മക്കൾ: അൻവർ (അക്സ്ചഞ്ചർ, ഓസ്ട്രേലിയ), അജയ് (അസി.ജനറൽ മാനേജർ ഐ.ഡി.ബി.ഐ.തിരുവനന്തപുരം). മരുമക്കൾ: അനു, സൈനറ.

സംസ്‌കാരം തിങ്കളാഴ്ച (മെയ് 16) വൈകിട്ട് 3ന് തൃശൂർ സേക്രഡ് ഹാർട്ട് ലത്തീൻ പള്ളി സെമിത്തേരിയിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam