ഡോ. സുനിൽ കെ. രാഹുലൻ നിര്യാതനായി

FEBRUARY 13, 2024, 11:11 AM

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റ് തൃശൂർ കോമന്താക്കൽ പരേതനായ ഡോ. കെ.കെ. രാഹുലന്റെ മകൻ പി.ടി. ഉഷ റോഡ് ജയന്തി നഗർ കോളനി ദീപത്തിൽ ഡോ. സുനിൽ കെ. രാഹുലൻ (58) നിര്യാതനായി.

അബുദാബി മുസഫ ലൈഫ്ലൈൻ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് യൂറോളജിസ്റ്റായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ഒന്നിന് അബുദാബിയിലെ വീട്ടിലായിരുന്നു അന്ത്യം.

കോഴിക്കോട് പി.വി.എസ് ഹോസ്പിറ്റൽ മുൻ എം.ഡി പരേതനായ ഡോ. ടി.കെ. ജയരാജന്റെയും മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രന്റെ സഹോദരി കുമാരി ജയരാജന്റെയും മകൾ ഡോ. ദീപ സുനിലാണ് (എൽ.എൽ.എച്ച് ഹോസ്പിറ്റൽ, അബുദാബി) ഭാര്യ.

vachakam
vachakam
vachakam

മക്കൾ: വേണിക വിനയ് (സ്നൈഡർ, ഓസ്ട്രേലിയ), ഡോ. ദിയ സുനിൽ (യു.എസ്.എ).

മരുമകൻ: വിനയ് ശ്രീനിവാസൻ (ഓസ്‌കോണക്സ്, ഓസ്‌ട്രേലിയ).

മാതാവ്: ഡോ. സരോജ് രാഹുലൻ (മുൻ ഗൈനക്കോളജിസ്റ്റ് തൃശൂർ വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ).

vachakam
vachakam
vachakam

സഹോദരൻ: ഡോ. വിജിൽ രാഹുലൻ (പൾമനോളജിസ്റ്റ്, ഹൈദരാബാദ്).

സംസ്‌കാരം ഫെബ്രുവരി 14 ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam