കിഴക്കമ്പലം: അര നൂറ്റാണ്ടിലേറെക്കാലമായി കിഴക്കമ്പലത്ത് പ്രവർത്തിച്ചുവരുന്ന ബൈജൂസ് ആശുപത്രി ഉടമ ഡോ. ബൈജുവിന്റെ ഭാര്യ ഡോ. ഡയാന ബൈജു അന്തരിച്ചു. മുപ്പതിലേറെ വർഷമായി ഇവിടെ പ്രാക്ടീസ് ചെയ്യുകയായിരുന്നു.
സംസ്‌കാരം ജൂൺ ഒന്നിന് രാവിലെ 11 മണിക്ക് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ.
പറവൂർ മണത്തറ റിട്ട. അഗ്രിക്കൾച്ചറൽ ഓഫീസർ രാജന്റേയും റിട്ട. അധ്യാപിക കെ.എൻ. ഓമനയുടേയും മകളാണ്. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ നിന്നും ബിഎഎംഎസ് ബിരുദം നേടിയ ശേഷം സൈക്കോളജി, സോഷ്യോളജി, ക്രിമിനോളജി, ഫോറൻസിക് സയൻസ് എന്നിവയിൽ ഡിഗ്രി നേടി.
തുടർന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്റ്, ജേണലിസം, പാരന്റൽ കെയർ, പബ്ലിക് റിലേഷൻസ്, വുമൺ സ്റ്റഡീസ്, ഹ്യൂമൻ റൈറ്റ്‌സ്, ഗാന്ധിയൻ തോട്ട്‌സ്, ഫിലോസഫി എന്നീ വിഷയങ്ങളിൽ മാസ്റ്റർ ഡിഗ്രികളും എടുത്തിട്ടുണ്ട്. കൂടാതെ കർണാടക സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നുംനിയമപഠനവും പൂർത്തിയാക്കിയിരുന്നു.
മക്കൾ: ഡോ. നീരജ, ഡോ. നവതേജ്.
മരുമകൻ: റോൺസൺ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1